ശശീന്ദ്രൻ: രണ്ട് ദിവസത്തിനകം തീരുമാനമെന്ന് വെെക്കം വിശ്വൻ; ചർച്ച വിജയകരമെന്ന് ടിപി പീതാംബരൻ

Posted on: November 23, 2017 2:52 pm | Last updated: November 23, 2017 at 4:24 pm
SHARE

കോട്ടയം: എ കെ ശശീന്ദ്രന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ വെെക്കം വിശ്വനുമായുള്ള കൂടിക്കാഴ്ച വിജയകരമെന്ന്  എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. ശശീന്ദ്രന്​ മന്ത്രി സ്ഥാനത്ത്​ തിരിച്ചെത്തുന്നതിന്​ തടസമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസിലായിരുന്നു കൂടിക്കാഴ്ച.

അതേസമയ‌ം ശശീന്ദ്രൻെറ തിരിച്ചുവരവ് സ‌ംബന്ധിച്ച് ഘടകകക്ഷികളുമായി സ‌ംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വെെക്കം വിശ്വൻ പറഞ്ഞു. രണ്ട് ദിവസത്തിനം ഇൗ വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായും പീതാംബരൻ ഇന്ന് കൂടിക്കാഴ്ച നടത്തും.

ഫോണ്‍ കെണി കേസില്‍ പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് തിരിച്ചുകൊണ്ടുവരാന്‍ ആലോചന ശക്തമായത്. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ഇടതുമുന്നണിയില്‍ അവകാശവാദം ഉന്നയിക്കുമെന്ന് എന്‍സിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.