Connect with us

Eranakulam

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായിക്ക് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടല്‍ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. കേസുണ്ടാവുന്നതിന്റെ മുന്‍പാണ് പരിപാടിയുടെ ഡേറ്റ് നിശ്ചയിച്ചതെന്നും ഒരാഴ്ച ദുബായില്‍ താമസിക്കാന്‍ അനുവദിക്കണമെന്നുമാണ് ദിലീപിന്റെ അപേക്ഷ.

നേരത്തെ കേസില്‍ ജാമ്യത്തിനുള്ള ഉപാധിയായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.