തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Posted on: November 14, 2017 11:50 pm | Last updated: November 14, 2017 at 11:50 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. വിമാനത്താവളത്തില്‍ നിന്നും തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകും വഴി മസ്‌ക്കറ്റ് ഹോട്ടലിന്റെ മുന്നിലാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കാന്‍ ശ്രമിച്ചത്.മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. മന്ത്രിയുടെ വസതിക്ക് മുന്നില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്‌