യുഎഇയില്‍ ആയുഷ് കേന്ദ്രങ്ങള്‍ ആരംഭിക്കും

Posted on: November 12, 2017 7:47 pm | Last updated: November 12, 2017 at 7:47 pm
കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് എസ്സോ നായക് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: യു എ ഇ യില്‍ ആയുഷ് ഫയര്‍മാസികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് എസ്സോ നായക് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ചു യു എ ഇ ആരോഗ്യ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടും.

യു എ ഇ യിലെ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറു വിദ്യാര്‍ത്ഥികള്‍ക്ക് ആയുര്‍വേദ പഠനത്തിനു സ്‌കോളര്‍ഷിപ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വന്ന, ആദ്യ രാജ്യാന്തര ആയുഷ് പ്രദര്‍ശനത്തിന്റെ സമാപനത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിജ്ഞാന ഭാരതി സെക്രട്ടറി ജനറല്‍ എ വിജയകുമാര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, ഡോ ബി ആര്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.