തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി അവസാനം സഭ സമ്മേളിക്കും. മാര്‍ച്ചില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യംം മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റാണിത്