വാട്‌സ്ആപ്പ് പണിമുടക്കി

Posted on: November 3, 2017 2:53 pm | Last updated: November 3, 2017 at 8:31 pm
SHARE

ന്യൂഡല്‍ഹി: ജനപ്രിയ മെസേജിംഗ് സര്‍വീസായ വാട്‌സ്ആപ്പ് സേവനം ലോകമെങ്ങും നിലച്ചു. സെര്‍വറുകള്‍ തകരാലായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയക്കാന്‍ കഴിഞ്ഞില്ല. അല്‍പ നേരത്തിന് ശേഷം സേവനം പുനസ്ഥാപിച്ചു.

ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ വഴിയാണ് വാട്‌സാപ്പ് പണിമുടക്കിയ കാര്യം ജനങ്ങള്‍ പുറത്തറിയിച്ചത്. സേവനങ്ങള്‍ നിലച്ച കാര്യം വാട്‌സാപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇന്ത്യയെ കൂടാതെ ലണ്ടന്‍, യുഎസ്എ, സഊദി അറേബ്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സമാന രീതിയില്‍ സേവനങ്ങള്‍ നിലച്ചു. നേരത്തെ, സെപ്തംബര്‍ മാസത്തിലും വാട്‌സ്ആപ്പ് ഇത്തരത്തില്‍ പണിമുടക്കിയിരുന്നു.