Connect with us

National

കശ്മീരില്‍ തീവ്രവാദി ആക്രമണം: അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരുക്കേറ്റു. അനന്ത്‌നാഗ് ജില്ലയിലെ ലാസിബാലില്‍ ഇന്ന് കാലത്ത് 8.30ഓടെയാണ് സംഭവം.

ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് വെടിയേറ്റു. വെടിവെപ്പില്‍ വാഹനത്തിന്റെ ചില്ല് പൊട്ടിത്തെറിച്ചാണ് മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റവരെ അനന്ത്‌നാഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു. തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു.

Latest