പടയൊരുക്കം യാത്രയില്‍ കളങ്കിതരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റിനിര്‍ത്തും: വിഡി സതീശന്‍

Posted on: October 31, 2017 11:21 am | Last updated: October 31, 2017 at 11:21 am

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയില്‍ കളങ്കിതരെയും ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവരെയും മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി.ഡി സതീശന്‍.

യാത്രയിലുടനീളം ജാഗ്രതപാലിക്കണമെന്നും. പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള നിഗൂഢമായ ശ്രമങ്ങള്‍ പലഭാഗത്ത് നിന്നായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരൊക്കെ സ്റ്റേജിലിരിക്കണമെന്നും ആരൊക്കെ ഹാരാര്‍പ്പണം നടത്തണമെന്നൊക്കെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.