Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യസാക്ഷി മൊഴി മാറ്റി; ദിലീപിന് അനുകൂലമായി പുതിയ മൊഴി

Published

|

Last Updated

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ, നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യസാക്ഷി മൊഴി മാറ്റി. ദിലീപിന് അനുകൂലമായാണ് പുതിയ മൊഴി. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് ഇയാള്‍ പുതുതായി മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ സുനി ഇവിടെ വന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.

---- facebook comment plugin here -----

Latest