കശ്മീരിന്റെ പ്രത്യേക പദവി; ഹരജി പരിഗണിക്കുന്നത് നീട്ടി

Posted on: October 30, 2017 7:46 pm | Last updated: October 30, 2017 at 11:12 pm

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35(A) റദ്ദാക്കമെന്നാവശ്യപ്പെടുന്ന ഹരജി രണ്ടുമാസത്തിന് ശേഷം പരിഗണിക്കും. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതിനാല്‍ കൂടുതല്‍ സമയം നല്‍കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഹാജരായി.