കിഡംബി ശ്രീകാന്തിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

Posted on: October 29, 2017 9:18 pm | Last updated: October 30, 2017 at 9:24 am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ജാപ്പനീസ് താരം കെന്റ നിഷിമോട്ടയെ തോല്‍പ്പിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് ഗെയിമിനകം തന്നെ നിഷിമോട്ടയെ ശ്രീകാന്ത് മലര്‍ത്തിയടിച്ചു. സ്‌കോര്‍: 21-14, 21-13.

ഈ വര്‍ഷം ശ്രീകാന്ത് നേടുന്ന നാലാമത്തെ കിരീടമാണിത്. ഇന്‍ഡോനേഷ്യല്‍ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടങ്ങളാണ് ഈ വര്‍ഷം ശ്രീകാന്ത് നേടിയത്.