ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ച് വില്‍ക്കാനുള്ള അനുമതിക്കായി എക്‌സൈസിന്റെ ശുപാര്‍ശ

Posted on: October 29, 2017 12:01 pm | Last updated: October 30, 2017 at 8:44 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ റിപ്പോര്‍ട്ട്. ഇതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക.

 

പത്ത് ബാറുകളാണ് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി എക്‌സൈസിനെ സമീപിച്ചത്. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാണ് ഇത് സര്‍ക്കാരിനെ അറിയിച്ചത്. ബെംഗളൂരു പോലുള്ള രാജ്യത്തെ നഗരങ്ങളില്‍ സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ ഹോട്ടലുകള്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടത്. ഇതിനാല്‍ ബംഗളൂരുിവിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്.

നിലവില്‍ സ്വകാര്യ കമ്പനികളാണ് ബിയര്‍ ഉല്‍പാദിപ്പിച്ച് വന്‍കിട ഹോട്ടലുകള്‍ക്ക് നല്‍കുന്നത്. എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനു രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here