Connect with us

Malappuram

ലീഗ് ഒത്താശയോടെ പളളിയുടെ ഹൗളും പ്രധാന കവാടവും പൊളിച്ചു

Published

|

Last Updated

പള്ളിക്കല്‍ ബസാര്‍: ചേളാരി സുന്നി വിഭാഗം-മുസ്‌ലിം ലീഗ് ഗുണ്ടകളുടെ ഒത്താശയോടെ പളളിക്കല്‍ ബസാര്‍ ജുമുഅത്ത് പളളിയുടെ ഹൗളും പ്രധാന കവാടവും പൊളിച്ച് നീക്കി.

വന്‍ പോലീസ് സന്നാഹത്തോടെ ഇന്നലെ രാവിലെയാണ് മുസ്‌ലിം ലീഗ് ഭരിക്കുന്ന പളളിക്കല്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചത്.
മുസ്‌ലിംലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈയേറ്റ ഭൂമികള്‍ നിലനിര്‍ത്തിയാണ് വഖഫ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്ന പള്ളിയുടെ ഭാഗങ്ങള്‍ ഇടിച്ച് നിരത്താനെത്തിയത്.

മുസ്‌ലിം ലീഗ് നേതാക്കളും ലീഗ് ഭരിക്കുന്ന സഹകരണ ബേങ്കും കൈയേറിയ ഭൂമി തിരിച്ചെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പളളിയുടെ ഹൗളും കവാടവും പൊളിച്ചത്. നേരത്തെയും ഇതിന് ശ്രമമുണ്ടായിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പോലീസുമായെത്തിയത്.

Latest