Connect with us

Kerala

സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തിലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.

ജീവിതത്തെ കാര്‍ടൂണിസ്റ്റിന്റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത.

പുനത്തിലിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന “സ്മാരക ശിലകള്‍” വടക്കേ മലബാറിലെ മതസാഹോദര്യത്തിന്റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് “സ്മാരക ശിലകള്‍”. പുനത്തിലിന്റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം പങ്കിടുന്നു.