National
ഷാലിമാര്‍ ബാഗില്‍ യുവതി വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗില്‍ യുവതി വെടിയേറ്റു മരിച്ചു. ഇന്നലെ(ചൊവ്വ)രാത്രിയായിരുന്നു സംഭവം. ഗുരുദ്വാരയില്‍നിന്ന് ഭര്‍ത്താവിനൊപ്പം കാറില്‍ ഷാലിമാറിലേക്ക് വന്ന പ്രിയ മേഹ്‌റയാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ മറ്റൊരു കാറിലെത്തിയ അക്രമിസംഘം വെടിവെക്കുകയായിരുന്നു. അക്രമണത്തില്‍ പ്രിയയുടെ രണ്ടു വയസ് പ്രായമുള്ള കുട്ടിയും ഭര്‍ത്താവും അത്ഭുകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ ഉണ്ടായ അഞ്ചാമത്തെ കൊലപാതകമാണിത്.
---- facebook comment plugin here -----



