ടു ജി സ്‌പെക്ട്രം കേസില്‍ നവംബര്‍ ഏഴിന് വിധി

Posted on: October 25, 2017 11:16 am | Last updated: October 25, 2017 at 2:13 pm

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടു ജി സ്‌പെക്ട്രം കേസില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. യുപിഎ സര്‍ക്കാറിലെ വാര്‍ത്താ വിതരണ മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതു വഴി ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന് സിഎജി വിനോദ് റായ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐ അന്വേഷിക്കുകയായിരുന്നു.