സംസ്ഥാന സ്‌കൂള്‍ കായികമേള; കിരീടം എറണാകുളത്തിന് പാലക്കാട് രണ്ടാമത്

Posted on: October 23, 2017 5:09 pm | Last updated: October 23, 2017 at 9:50 pm

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാംകുളത്തിന് കിരീടം. 252 പോയിന്റുമായി രണ്ടാമതുള്ള പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. സ്‌കൂളുകളില്‍ മാര്‍ബേസില്‍ എച്ച്.എസ് കോതമംഗലം 75 പോയിന്റുമായി ചാമ്ബ്യന്‍മാരായി.

രണ്ടാമതുള്ള പാലക്കാട് 175 പോയിന്റും മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റും കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസ്ഫ്‌സ് എച്ച്.എസ് പുല്ലൂരംപാറ (63 പോയിന്റ്) രണ്ടാമതും എച്ച്. എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി.സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും സ്വന്തമാക്കി.