ഡെന്മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ്: കെ ശ്രീകാന്ത് ഫൈനലില്‍

Posted on: October 21, 2017 9:12 pm | Last updated: October 22, 2017 at 12:28 am

ഒഡെന്‍സെ: ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സ് സെമിയില്‍ ഹോങ്‌കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 21-18, 21-17. ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സലിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്.

നേരത്തെ, ഇന്ത്യയുടെ മറ്റ് മെഡല്‍ പ്രതീക്ഷകളായ സൈന നെഹ്‌വാള്‍, മലയാളി താരം എച്ച് എസ് പ്രണോയ് എന്നിവര്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ജപ്പാന്റെ അകാനെ യമഗൂച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി.

പ്രണോയ് ടൂര്‍ണമെന്റിലെ ടോപ് സ്വീഡായ ജപ്പാന്റെ സണ്‍ വാന്‍ ഹോയോട് തോറ്റ് പുറത്താകുകയായിരുന്നു.