Connect with us

Ongoing News

ഏഷ്യ കപ്പ് ഹോക്കി; മലേഷ്യക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

ധാക്ക: ഏഷ്യ കപ്പ് ഹോക്കി സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ നീലപ്പടപട. മലേഷ്യയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആകാശ്ദീപ് സിംഗ്(14), ഹര്‍മന്‍പ്രീത് സിംഗ്(19), എസ്.കെ. ഉത്തപ്പ (24), ഗുര്‍ജന്ദ് സിംഗ്(33), എസ്.വി. സുനില്‍ (40), സര്‍ദാര്‍ സിംഗ് (60) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. റാസി റഹീം (50), റംദാന്‍ റോസ്ലി (59) എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ സ്വന്തമാക്കിയത്.

വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ സൂപ്പര്‍ഫോറില്‍ ഒന്നാമതെത്തി. പാക്കിസ്ഥാനെതിരെ ഒരു മല്‍സരം കൂടി അവശേഷിക്കെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണകൊറിയയ്‌ക്കെതിരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ശനിയാഴ്ചയാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മല്‍സരം.