സോളാര്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലന്ന് മുഖ്യമന്ത്രി

Posted on: October 16, 2017 6:09 pm | Last updated: October 17, 2017 at 10:18 am

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടു നല്കാനാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പരസ്യപ്പെടുത്തുന്നത് നിയമലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു.ആറുമാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെ ഉള്ളവര്‍ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം പറഞ്ഞു

സോളാര്‍ റിപ്പോര്‍ട്ടിനായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു അയച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കാണാതെ കത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ബാലന്റെ പരാമര്‍ശത്തെ തുടര്‍ന്നാണു കത്ത് നല്‍കിയത്.