പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല:തങ്ങള്‍

Posted on: October 15, 2017 11:51 am | Last updated: October 15, 2017 at 11:51 am

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഈ മണ്ഡലത്തില്‍ 38,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ ലഭിച്ച വോട്ടും കെ.എന്‍.എ ഖാദറിന് ലഭിച്ചിട്ടില്ല. ഇത് വ്യക്തിപരമായ വോട്ടുകളുടെ നഷ്ടമാണെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ട്.