Connect with us

Kerala

പെസഫിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലില്‍ നിരോധിത വസ്തുക്കളെന്ന് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ടോക്കിയോ: ഇന്ത്യക്കാരായ 26 ജീവനക്കാരുമായി പസിഫിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലില്‍ നിരോധിത വസ്തുക്കളെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളിയായ രാജേഷ് നായരായിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍. നിക്കല്‍ അയിര് കടത്തുന്നതിനിടെയാണ് കപ്പല്‍ മുങ്ങിയത്. നിക്കല്‍ അയിര് ദ്രാവകമായാല്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടും. ഇതും കൊടുങ്കാറ്റുമാണ് കപ്പല്‍ മുങ്ങാന്‍ കാരണമായതെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലിപ്പീന്‍സ് തീരത്താണ് ഇന്ത്യക്കാരുള്‍പ്പടെയുള്ളവരുമായി കപ്പല്‍ മുങ്ങിയത്. 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ രക്ഷപ്പെട്ട 15 പേരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മൂന്ന് കപ്പലുകളിലെ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഹൊങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടു പട്രോള്‍ ബോട്ടുകളും മൂന്ന് വിമാനങ്ങളും അയച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റു മൂലം രക്ഷാപ്രവര്‍ത്തനം അതീവ ബുദ്ധിമുട്ടാണെന്ന് ജപ്പാന്‍ തീരസേനാ വക്താവ് അറിയിച്ചു.

Latest