കനത്ത മഴയും മിന്നലും; എവറി കോസ്റ്റില്‍ വിമാനം തകര്‍ന്ന് കടലില്‍ വീണു

Posted on: October 14, 2017 6:48 pm | Last updated: October 14, 2017 at 6:48 pm

അബിജാന്‍ : കനത്ത പേമാരിയിലും മിന്നലിലും ഐവറി കോസ്റ്റില്‍ വിമാനം തകര്‍ന്ന് കടലില്‍ വീണു. നാലു പേരുടെ മൃതദേഹങ്ങള്‍ വിമാനാവശിഷ്ടങ്ങളില്‍നിന്നു കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നയുര്‍ന്ന് കുറച്ചു സമയത്തിനുള്ളിലായിരുന്നു അപകടം. അറ്റ്‌ലാന്റിക് കടല്‍തീരത്തോടു ചേര്‍ന്നാണു വിമാനം തകര്‍ന്നുവീണത്.ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചരക്കു വിമാനമാണ് തകര്‍ന്നത്. പോര്‍ട്ട് ബ്യുയറ്റില്‍നിന്ന് അധികൃതര്‍ സ്ഥലത്തെത്തി. പ്രചരിക്കുന്ന ചിത്രങ്ങള്‍ അനുസരിച്ച് വിമാനം പല കഷണങ്ങളായി മുറിഞ്ഞാണു കടലില്‍ കിടക്കുന്നത്. ഫ്രഞ്ച് സേന ചരക്കു കൈമാറ്റത്തിന് ഉപയോഗിക്കുന്ന വിമാനമാണിത്‌