Connect with us

Kerala

സോളാര്‍ റിപ്പോര്‍ട്ട് ആരോപണ വിധേയര്‍ക്ക് നല്‍കില്ല: മന്ത്രി ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്നും അതിന് മുമ്പ് ആര്‍ക്കും നല്‍കില്ലെന്നും മന്ത്രി എകെ ബാലന്‍. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനങ്ങള്‍. അഭിപ്രായങ്ങള്‍ തേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് വിവരക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വിവരാവകാശ നിയമപ്രകാരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് തരാത്തത് സാമാന്യ നീതി നിഷേധിക്കുന്നതിന് തുല്ല്യമാണ്. സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ട്. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഇത്തരം ആരോപണം കേരളത്തില്‍ വിലപ്പോവില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.