ആലപ്പുഴ കലക്ടര്‍ക്ക് തെറ്റുപറ്റിയെന്ന് തോമസ് ചാണ്ടി

Posted on: October 13, 2017 1:27 pm | Last updated: October 13, 2017 at 3:46 pm

കൊച്ചി: കൈയേറ്റം നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമക്ക് തെറ്റ് പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ല. കലക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്. കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് പോയിട്ടില്ല. റിപ്പോര്‍ട്ട് അന്തിമമല്ലെന്നും വിഷയത്തില്‍ കുടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

അതേസമയം, കായല്‍, ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.