Connect with us

National

ചന്ദ്രനില്‍ വീട് വെച്ചു നല്‍കാമെന്നായിരിക്കും മോദിയുടെ അടുത്ത വാഗ്ദാനം: രാഹുല്‍

Published

|

Last Updated

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2028നുള്ളില്‍ മോദി ഓരോ ഗുജറാത്തിക്കും ചന്ദ്രനില്‍ വീട് നല്‍കുമെന്നും 2030ഓടെ മോദി ചന്ദ്രനെത്തനെ ഭൂമിയേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ പരിഹാസ വര്‍ഷം. 2022ഓടു കൂടി ഗുജറാത്തില്‍ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 22 വര്‍ഷം ഭരണം കൈയാളിയിട്ടും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഇനി അദ്ദേഹം പറയുന്ന കാര്യം ഞാന്‍ പറയാം. 2025 ഓടി കൂടി ഓരോ ഗുജറാത്തിയെയും അദ്ദേഹം ചന്ദ്രനിലേക്ക് പറഞ്ഞയക്കും. 2028ല്‍ ചന്ദ്രനിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം സ്വന്തമായി വീട് നല്‍കും. 2030 ഓടു കൂടി ചന്ദ്രനെ തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി മോദി എന്തു ചെയ്തുവെന്നും രാഹുല്‍ ചോദിച്ചു. മോദി ആദിവാസികളുടെ ഭൂമിയും വെള്ളവുമെല്ലാം തട്ടിപ്പറിച്ച് വ്യവസായികള്‍ക്ക് നല്‍കുകയാണെന്നും നാനോ കാര്‍ പ്ലാന്റ് തുടങ്ങാന്‍ ടാറ്റക്ക് 33000 കോടി നല്‍കിയതിനെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.

Latest