കെപിസിസി പട്ടിക പുറത്ത്: യുവാക്കളും വനിതകളും പേരിന് മാത്രം

Posted on: October 12, 2017 12:41 pm | Last updated: October 12, 2017 at 7:03 pm
SHARE

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം കുറവ്. ഗ്രൂപ്പ് മാനദണ്ഡമാക്കി 282 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 18 വനിതകള്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്. എസ്‌സി, എസ്ടി വിഭാഗത്തില്‍ നിന്ന് 10 പേര്‍ മാത്രം. യുവാക്കളും പേരിന് മാത്രം. പുതുമുഖങ്ങളായി ഉള്‍പ്പെടുത്തിയവരില്‍ പലരും 60 പിന്നിട്ടവരാണ്. വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപ്പിള്ള, എന്‍ ശക്തന്‍, എ എ ഷൂക്കൂര്‍, ബാബു പ്രസാദ്, തുടങ്ങിയവരും പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം, കെപിസിസി വക്താവായ രാജ്‌മോഹന്‍ ഉണ്ണിത്താനെയും മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമനെയും ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here