National
സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നു: ബിബേക് ദെബ്രോയ്
 
		
      																					
              
              
            ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി. സാമ്പത്തിക തളര്‍ച്ചയ്ക്കു ഒട്ടേറെ കാരണങ്ങളുണ്ട്. അതിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആറു മാസത്തേക്കു മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു. പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതാണു സമിതിയുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിനായി അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പണ, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും സമിതി വിലയിരുത്തി. സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ സമിതി നിര്‍ദേശം നല്‍കുമെന്നും ദെബ്‌റോയി പറഞ്ഞു

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

