ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്

Posted on: October 11, 2017 2:56 pm | Last updated: October 11, 2017 at 11:27 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്‍ത്തുറുങ്കിലടക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുരംഗത്ത് തുടരാന്‍ യോഗ്യതയില്ല. അതിനാല്‍, ഉമ്മന്‍ ചാണ്ടിയും അന്വേഷണം നേരിടുന്ന മറ്റ് നേതാക്കളും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.