Connect with us

National

ജെയ് ഷാ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ: രാഹുല്‍ ഗാന്ധി

Published

|

Last Updated

ജെയ് ഷാ എന്‍ഡിഎ ഭരണകാലത്ത് വന്‍തോതിലുള്ള സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി

അഹമ്മദാബാദ് : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ എന്‍ഡിഎ ഭരണകാലത്ത് വന്‍തോതിലുള്ള സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന ആരോപണത്തില്‍ ബിജെപിക്ക് എതിരായ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സ്റ്റാര്‍ട്ട് ആപ്പ് ഇന്ത്യയുടെ പുതിയ താരമാണ് അമിത് ഷായുടെ മകന്‍ ജെയ് ഷായെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഗുജറാത്തില്‍ നടന്ന വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കവെയാണ് അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കുമെതിരെ രാഹുല്‍ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. ഈ ആരോപണത്തില്‍ കാഴ്ചക്കാരനായി അഭിനയിക്കുകയാണോ അതോ കച്ചവടത്തിലെ പങ്കാളിയാണോ എന്ന് നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest