Connect with us

Gulf

യെമന്‍ യാത്രക്ക് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: യമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിയന്ത്രിച്ചു. മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ യമനില്‍ ഭീകരരില്‍ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് ആ രാജ്യത്തേക്കുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉപദേശക വൃത്തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് മറികടന്നാണ് 2015ല്‍ ഫാ. ടോം യെമനില്‍ പോയത്. ഇപ്പോഴും ഇത്തരം ഉപദേശങ്ങള്‍ ലംഘിച്ച് പലരും യെമനിലേക്ക് പോകുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അവിടേക്ക് യാത്രാ വിലക്ക് കൊണ്ടുവരുന്നത്.

യെമനിലേക്കുള്ള യാത്രക്കാര്‍ക്ക് അനുവദിച്ച പാസ്‌പോര്‍ട്ട്, മറ്റ് യാത്രാരേഖകള്‍ എന്നിവ അസാധുവാക്കുന്നതായി പുതുതായി ഇറക്കിയ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ ഉത്തരവ് ലംഘിച്ച് യമനിലേക്ക് പോകുന്നവര്‍ നടപടി നേരിടുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.