Connect with us

Kerala

ഹാദിയ മുസ്‌ലിമായതില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല: ക്രൈം ബ്രാഞ്ച്

Published

|

Last Updated

കൊച്ചി: ഇസ്‌ലാം മതത്തിലേക്ക് മാറാനുള്ള ഹാദിയയുടെ തീരുമാനം സ്വന്തമാണെന്നും ഈ നീക്കത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇസ്ലാം മതത്തിലേക്ക് മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ മൊഴിയില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാദിയയെ ഇസ്ലാമിലേക്ക് മാറ്റാന്‍ തീവ്രവാദ സംഘടനകള്‍ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കുമാറാണ് ഇടക്കാല റിപ്പോര്‍ട്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം, ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. എന്‍ഐഎ അന്വേഷണം നടത്താന്‍ തക്ക കുറ്റങ്ങളില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്.