പ്രതിഷേധം വിജയിച്ചു; കാണികള്‍ക്ക് ഇനി സൗജന്യ കുടിവെള്ളമെത്തും

Posted on: October 8, 2017 12:47 pm | Last updated: October 8, 2017 at 12:47 pm
SHARE

കൊച്ചി: പ്രതിഷേധം ഫലം കണ്ടു, കലൂര്‍ സ്‌റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ തയ്യാറായി. ശനിയാഴ്ച നടന്ന ബ്രസീല്‍-സെപ്‌യിന്‍ മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെള്ളം ലഭിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സ്‌റ്റേഡിയത്തിലെ കുടിവെള്ള വിതരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കും. വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഉറപ്പ് നല്‍കി.
ശനിയാഴ്ച സ്‌റ്റേഡിയത്തിനകത്ത് വെള്ളത്തിനും ഭക്ഷണത്തിനുമായി സ്റ്റാള്‍ ഉണ്ടായിരുന്നെങ്കിലും ആവശ്യമായ അളവില്‍ ഇവ ലഭിച്ചില്ലെന്നാണ് പരാതി. പുറത്ത് 20 രൂപ ഈടാക്കുന്ന കുടിവെള്ളത്തിന് 50 രൂപ വരെ ഈടാക്കിയെന്നും ആരോപണമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here