Connect with us

National

പോസ്റ്റ്ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പോസ്റ്റ്ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട്, എന്‍എസ്‌സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതുതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി.

ഡിസംബര്‍ 31ന് ഉള്ളില്‍ ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ ലഭിച്ചിട്ടില്ലെങ്കില്‍ എന്റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കിയാലും മതി. നേരത്തെ, ബേങ്ക്, മൊബൈല്‍ സിം, സര്‍ക്കാറിന്റെ വിവിധ സ്‌കീമുകള്‍ള്‍, സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.