കുമ്മനത്തിന്റെ ജനരക്ഷാ യാത്ര വിലാപയാത്രയായി: ചെന്നിത്തല

Posted on: October 5, 2017 1:37 pm | Last updated: October 5, 2017 at 1:37 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വിലാപയാത്രയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാത്ര ഫ്യൂസ് പോയ പോലെ ആയി എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിക്ക് പോയത്. യാത്രകൊണ്ട് അമിത് ഷായുടെ ശരീരഭാരം കുറക്കാമെന്നല്ലാതെ കേരളത്തില്‍ ബിജെപിക്ക് ഗുണങ്ങളൊന്നുമുണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ യുഡിഎഫിന്റെ രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഇന്ന് പിണറായിയിലൂടെ കടന്നു പോകുന്ന ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കര്‍ശന സുരക്ഷയുമൊരുക്കി. എന്നാല്‍, ഡല്‍ഹിയിലെ തിരക്കുകാരണം യാത്രയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു.