Connect with us

Kerala

ശശികലയുടെ പരോള്‍ അപേക്ഷ തള്ളി

Published

|

Last Updated

ബെംഗളൂരൂ : അനധികൃത സ്വത്തുകേസില്‍ ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ പരോള്‍ അപേക്ഷ തള്ളി. കരള്‍മാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നല്‍കിയിരുന്നത്. ബെംഗളൂരൂ ജയില്‍ അധികൃതരാണ് അപേക്ഷ തള്ളിയത്. കരള്‍രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാന്‍ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍.

 

Latest