ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

Posted on: October 1, 2017 10:27 am | Last updated: October 1, 2017 at 11:29 am

കൊച്ചി: ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വികെ ഇബ്രാഹിം കുഞ്ഞ്, വൈദികര്‍, സന്യാസിനികള്‍, കുടുംബാംഗങ്ങള്‍, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ശേഷം ആദ്യമായാണ് ഫാദര്‍ കേരളത്തിലെത്തുന്നത്. തനിക്ക് നല്‍കിയ സ്‌നേഹത്തിനു സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഇവിടെ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ഫാ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.