കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രമെന്ന് മോഹന്‍ ഭാഗവത്

Posted on: September 30, 2017 11:10 am | Last updated: October 1, 2017 at 11:11 am

നാഗ്പൂര്‍: കേരളവും പശ്ചിമ ബംഗാളും ജിഹാദികളുടെ കേന്ദ്രമായി മാറിയെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ജിഹാദികളെ നേരിടുന്നതില്‍ ബംഗാള്‍, കേരള സര്‍ക്കാരുകള്‍ പരാജയമാണെന്നും, ഇരു സര്‍ക്കാരുകളും ജിഹാദികളുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് മോഹന്‍ ഭഗവത് വ്യക്തമാക്കി. റോഹിങ്ക്യന്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുകയാണെങ്കിലും അത് രാജ്യ സുരക്ഷ കണക്കിലെടുത്തുകൊണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രതീതി ഉളവാക്കാന്‍ സ്വാതന്ത്യത്തിന് ശേഷം ഇതുവരെയും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു