സ്ഥാനാര്‍ഥികള്‍ ഭവന സന്ദര്‍ശന തിരക്കില്‍

Posted on: September 27, 2017 10:03 pm | Last updated: September 27, 2017 at 10:03 pm

വേങ്ങര: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന സ്ഥാനാര്‍ഥികള്‍ ഇന്നലെ ഭവന സന്ദര്‍ശന തിരക്കിലായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദര്‍ ഏ ആര്‍ നഗറിലെ വിവിധ ഭാഗങ്ങളിലും വേങ്ങര ഗ്രാമ പഞ്ചായത്തിലെ കുറ്റൂര്‍ ഭാഗത്തും ഗ്രഹ സന്ദര്‍ശനം നടത്തി.

ഏതാനും വിവാഹ വീടുകളിലും മരണ വീടുകളിലും സന്ദര്‍ശനം നടത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബശീര്‍ പാലാണി, പരപ്പന്‍ചിന ,കണ്ണാട്ടിപ്പടി ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. മരണ വീടുകളിലും വിവാഹ സല്‍കാരങ്ങളിലും പങ്കെടുത്തു. ഉച്ചക്ക് ശേഷം മാണൂരിലെ ഒതുകുങ്ങല്‍ പഞ്ചായത്ത് കണ്‍ വെന്‍ഷനിലും പാലാണിയില്‍ നടന്ന പറപ്പൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ബി ജെ പി സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍ ഏ ആര്‍നഗര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.