ഇന്ത്യ ഭരിക്കുന്നത് ഗാന്ധിയുടെ ഘാതകരെന്ന് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍

Posted on: September 24, 2017 1:08 pm | Last updated: September 25, 2017 at 1:00 pm
SHARE

യു.എന്‍: പാകിസ്താന്‍ ഭീകര രാഷ്ട്രമാണെന്ന ഇന്ത്യയുടെ പ്രസ്താവനക്ക് മറുപടിയുമായി യു.എന്നിലെ പാകിസ്താന്‍ പ്രതിനിധി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ് ലിംകളുടെ രക്തക്കറയുണ്ടെന്നും പാകിസ്താന്‍ ആരോപിച്ചു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമല്ല ഇന്ത്യ. ഏറ്റവും വലിയ കാപട്യത്തിന്റെ ഉടമകളാണ്. തെക്കേ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി വധത്തില്‍ കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാന്ധി ഘാതകരാണ് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെന്നും പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ രാജ്യാന്തര സമൂഹം ഒന്നിക്കണം. വേട്ടക്കാരന്റെ മനോഭാവമാണ് ഇന്ത്യക്ക്. കശ്മീരിലെ ഇന്ത്യയുടെ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടതായി സ്‌ക്രോള്‍ ഡോട്ട് ഇന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പ്രസംഗത്തിനിടെ കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയുടെ ചിത്രം മലീഹ ലോധി ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here