Connect with us

National

മദ്യപിച്ച് വണ്ടിയോടിച്ച നടന്‍ ജയ് അറസ്റ്റില്‍

Published

|

Last Updated

ചെന്നൈ: മദ്യപിച്ച് വണ്ടിയോടിച്ചതിന് തമിഴ് നടന്‍ ജയ്‌യെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ജയ്‌യെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജയ് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്‌ളൈ ഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അപകടത്തില്‍ ജയ്‌യുടെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടമുണ്ടായ സമയത്ത്, ജയ്‌യുടെ കൈയില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങിയവ ഉണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest