പി വി അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്

Posted on: September 21, 2017 9:00 pm | Last updated: September 21, 2017 at 9:00 pm

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്. ഹൈക്കോടതിയിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പാര്‍ക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

പാര്‍ക്കില്‍ ചട്ടപ്രകാരമുള്ള സൗകര്യങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയ്ക്കകം അപാകത പരിഹരിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കും.