Connect with us

Kerala

ടോമിന്‍ തച്ചങ്കരിക്കും ആര്‍ ശ്രീലേഖക്കും ഡിജിപി പദവി; ഏഴ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഭരണാനുമതി

Published

|

Last Updated

തിരുവനന്തപുരം: എഡിജിപി റാങ്കിലുള്ള ടോമിന്‍ തച്ചങ്കരി, ആര്‍ ശ്രീലേഖ, അരുണ്‍ കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവര്‍ക്ക് ഡിജിപി പദവി ലഭിക്കും. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ മന്തിസഭ അംഗീകരിച്ചതോടെയാണിത്. എന്നാല്‍, ഡിജിപി റാങ്കില്‍ ഒഴിവു വരുന്നത് വരെ ഇവര്‍ എഡിജിപി റാങ്കില്‍ തുടരും.

കേരളത്തില്‍ ഏഴ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഭരണാനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അച്ചന്‍കോവില്‍ (കൊല്ലം റൂറല്‍), കൈപ്പമംഗലം (തൃശൂര്‍ റൂറല്‍), കൊപ്പം (പാലക്കാട്), തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍ (തിരുവനന്തപുരം റൂറല്‍), പിണറായി (കണ്ണൂര്‍), പൂത്തൂര്‍ (പാലക്കാട്) എന്നിവിടങ്ങളിലാണ് പുതിയ പോലീസ് സ്‌റ്റേഷനുകള്‍.