കര്‍ണാടക മുന്‍ മന്ത്രി ഖമറുള്‍ ഇസ്‌ലാം നിര്യാതനായി

Posted on: September 18, 2017 4:34 pm | Last updated: September 18, 2017 at 4:34 pm

ബെംളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍മന്ത്രിയും പ്രമുഖ മതപണ്ഡിതനുമായ ഖമറുള്‍ ഇസ്ലാം നിര്യാതനായി. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട് ഖമറുല്‍ ഇസ്ലാം.

1978ല്‍ മുസ്‌ലിം ലീഗിലൂടെ രാഷ്ട്രീയ രംഗപ്രവേശനം നടത്തിയ ഖമറുള്‍ ഇസ്ലാം 1978 മുതല്‍ ആറുതവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ എംപിയായി ജയിച്ച് ലോക്‌സഭയിലെത്തി. 1999 മുതല്‍ 2004 വരെ എസ്എം കൃഷ്ണ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.