വര്‍ഗീയതക്കെതിരെ എല്ലാവരുമായും സംഖ്യമുണ്ടാക്കും: പിണറായി

Posted on: September 16, 2017 1:03 pm | Last updated: September 16, 2017 at 1:03 pm

കോഴിക്കോട്: വര്‍ഗീയതെയെ ചെറുക്കാന്‍ എല്ലാവരുമായും സംഖ്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പൊതുനയമുള്ളവരോട് മാത്രമേ സര്‍ക്കാറുകള്‍ ഉണ്ടാക്കാനുള്ള സഖ്യമുണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് ജനദ്രോഹ നയമാണ്. ആ നയത്തില്‍ തന്നെയാണ് അവരിപ്പോഴും നില്‍ക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ് ഒരു ബദല്‍ അല്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു