കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്ത ഒരു ശതമാനം കൂട്ടി

Posted on: September 12, 2017 7:26 pm | Last updated: September 12, 2017 at 7:26 pm

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ക്ഷാമബത്ത ഒരു ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ നാല് ശതമാനമാണ് ഡിഎ. 1.1 കോടി വരുന്ന കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചത്.

വിലക്കയറ്റം കണക്കിലെടുത്താണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിരക്ക് നിലവില്‍ വന്നു. ഡിഎ വര്‍ധനവിലൂടെ പ്രതിവര്‍ഷം ഖജനാവിന് 3,068 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും.