അബുദാബിക്കാരുടെ രാജേട്ടന്‍ അന്തരിച്ചു

Posted on: September 10, 2017 11:18 pm | Last updated: September 10, 2017 at 11:18 pm
രാജഗോപാല്‍ പരമേശ്വരന്‍ പിള്ള

അബുദാബി : അബുദാബിയില്‍ ഹിന്ദു വിശ്വാസികള്‍ മരിച്ചാല്‍ നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുമുന്പ് അന്ത്യ കര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാജേട്ടന്‍ എന്ന രാജഗോപാല്‍ പരമേശ്വരന്‍ പിള്ള (62) അബുദാബിയില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. 25 വര്‍ഷമായി ബാങ്ക് ഓഫ് ഷാര്‍ജയുടെ അബുദാബി ബ്രാഞ്ചില്‍ ഓഫീസറായി ഉദ്യോഗം നയിച്ചിരുന്ന രാജഗോപാല്‍ ഹൃദയസ്തംഭനമായ അസുഖം മൂലം മൂന്നു മാസമായി അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായര്‍ രാവിലെ 3 മണിക്കാണ് മരണം സംഭവിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിക്കാണ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകും മുന്പുള്ള നടപടി ക്രമങ്ങള്‍ നടക്കുക. അബുദാബിയില്‍ ട്രാവല്‍ ഏജന്‍സികള്‍ ജോലി ചെയ്തിരുന്ന മീര രാജഗോപാലാണ് ഭാര്യ.മകന്‍ വിഭു ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അബുദാബിയില്‍ ഹിന്ദു വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മിതഭാഷിയും സഹൃദയനുമായിരുന്ന രാജഗോപാല്‍ പാലക്കാട് സ്വദേശിയാണ്.