വെല്ലുവിളികള്‍ ക്യാന്‍വാസില്‍ പകര്‍ത്തി മുഹമ്മദ് അജ്‌നാസ്

Posted on: September 10, 2017 2:05 am | Last updated: September 10, 2017 at 1:07 pm

ഖാദിസിയ്യ: വൈകല്യങ്ങള്‍ അതിജയിച്ച് വരച്ച് നേടിയ വിജയമാണ് ഹൈസ്‌കൂള്‍ വിഭാഗം ജലച്ഛായം ചിത്ര രചനയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അജ്‌നാസിന്റേത്. മൂകനും ബധിരനുമായ അജ്‌നാസ് ആദ്യമായാണ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കുന്നത്.

പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ഡസെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അജ്‌നാസ് നേരത്തെ ജില്ലാ സാഹിത്യോത്സവിലും സ്‌കൂള്‍ കലോത്സവിങ്ങളിലും, വിദ്യാരംഗം കലോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കേരനാടിന്റെ സംസ്‌കാരത്തെ ഊട്ടിയുറപ്പിച്ചിരുന്ന നെല്‍വയല്‍ മനോഹരമായി ക്യാന്‍വാസില്‍ പകര്‍ത്തിയാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.
പരപ്പനങ്ങാടി ടൗണിലെ കമ്മുക്കുട്ടി- ജമീല ദമ്പതികളുടെ മകനാണ്.