തിരുത്തി തിരുത്തി കണ്ണന്താനം; എന്ത് കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് പുതിയ നിലപാട്

Posted on: September 9, 2017 12:23 pm | Last updated: September 9, 2017 at 1:50 pm

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും നിലപാട് തിരുത്തി. ബീഫ് കഴിക്കണോ വേണ്ടയോ എന്ന് കേരളത്തിലുള്ളവര്‍ തീരുമാനിക്കട്ടെയെന്നാണ് പുതിയ നിപലാട്. താന്‍ അത് കഴിക്കാറില്ല. ഓരോ സംസ്ഥാനങ്ങളിലും ഉള്ളവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്നും കണ്ണന്താനം വ്യക്തമാക്കി.

മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടന്‍ കേരളത്തില്‍ ഉള്ളവര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ നിലപാട് തിരുത്തിയ അദ്ദേഹം ഇന്ത്യയിലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിക്കണമെന്ന് പറഞ്ഞു. ഇന്ന് മൂന്നാം തവണയണ് അദ്ദേഹം നിലപാട് മാറ്റുന്നത്.