Connect with us

Kerala

കൈതപ്പൊയിലില്‍ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു

Published

|

Last Updated

താമരശ്ശേരി: ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ ടിപ്പറിനടിയില്‍പെട്ട് മരിച്ചു. പെരുവയല്‍ കുറ്റിക്കാട്ടൂര്‍ വടക്കേമങ്ങലക്കാട്ട് പരേതനായ ഹസ്സന്റെ മകന്‍ അബ്ദുല്‍ വഹാബ്(21), കോഴിക്കോട് തൊണ്ടയാട് നെല്ലോളി പറമ്പ് ബാലകൃഷ്ണന്റെ (സീനിയര്‍ അക്കൗണ്ടന്റ് കനറാ ബേങ്ക് കോഴിക്കോട്) മകള്‍ വിജിഷ(21) എന്നിവരാണ് മരിച്ചത്.

ദേശീയ പാതയില്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പാലത്തില്‍ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ടിപ്പറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറ് ബൈക്കിലിടിക്കുകയായിരുന്നു. ഇതോടെ ഇരുവരും ടിപ്പറിനുള്ളിലേക്ക് തെറിച്ചു വീണു. ഇവരെയുമായി അല്‍പ്പദൂരം മുന്നോട്ടു നീങ്ങിയാണ് ടിപ്പര്‍ നിന്നത്. ഇരവുരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബൈക്കിലിടിച്ച കാറ് നിര്‍ത്താതെ പോയി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫറൂഖ് ചുങ്കം എം ബി എല്‍ മീഡിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അബ്ദുല്‍ വഹാബ്.

മാതാവ്: സൈനബ. സഹോദരിമാര്‍: ശബ്‌ന, ശരീജ, സലൂജ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയോടെ മണിയമ്പലം പള്ളിയില്‍. ഗുരുവായൂരപ്പന്‍ കോളേജ് പി ജി വിദ്യാര്‍ഥിനിയാണ് വിജിഷ. മാതാവ്: ബിന്ദു.സഹോദരി: ബവിഷ.

 

---- facebook comment plugin here -----

Latest